തളി ക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ

Representational Image

കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് മീനുകൾ ചത്തുപൊങ്ങിയത് കണ്ടത്. ഉച്ചയോടെ കൂടുതൽ മീനുകള്‍ ചത്തുപൊങ്ങി. കാരണം വ്യക്തമല്ല. ഓടയിൽ നിന്ന് വിഷജലം ഒലിച്ചിറങ്ങിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തും. 

ധാരാളം മീനുകള്‍ ഉള്ള ആറാട്ടു കുളമാണ് തളിയിലേത്. സന്ദര്‍ശകര്‍ ഭക്ഷണ സാധനങ്ങള്‍ മീനുകള്‍ക്ക് ഭക്ഷിക്കാനായി സാധാരണ ഇട്ടുകൊടുക്കാറുണ്ടെന്നും, അതാണോ മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കുളത്തിലെ മീനുകളും ചത്ത മീനുകളുടെ സാംപിളുകളും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതുമെല്ലാം കുറച്ച് മാസങ്ങൾക്ക് മുൻപ് നിരോധിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടുവര്‍ഷം മുന്‍പാണ് ക്ഷേത്രക്കുളം നവീകരിച്ച് ചുറ്റുമതില്‍ കെട്ടി ചായം പൂശിയത്. തളി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായായിരുന്നു നവീകരണം. നടപ്പാത, പവലിയൻ, അഴുക്കുചാൽ, ഹെർബേറിയം എന്നിവയും പൂര്‍ത്തിയാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More