ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് പിണറായി വിജയന്റെ പൊലീസ്: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതില്‍ വി ടി ബല്‍റാം

പാലക്കാട്: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ പൊലീസ് കേസെടുത്തതില്‍ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് പിണറായി വിജയന്റെ പൊലീസിനെന്ന് വി ടി ബല്‍റാം പറഞ്ഞു. കേരളം ഭരിക്കുന്ന ഭരണാധികാരികള്‍ വിറളിപിടിച്ച് ഓടുകയാണെന്നും തങ്ങള്‍ക്കെതിരെ സംസാരിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ വായ എങ്ങനെ അടപ്പിക്കാമെന്നാണ് അവര്‍ നോക്കുന്നതെന്നും ബല്‍റാം കുറ്റപ്പെടുത്തി. 

'മാധ്യമങ്ങളുടെ വായ അടപ്പിക്കാനുളള ശ്രമം ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതാദ്യമായല്ല ഉണ്ടാകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെ കേസെടുത്തു. ഇതേ ചാനലിനെതിരെ പോക്‌സോ കേസടക്കം ചുമത്തി. അതുമായി ബന്ധപ്പെട്ട് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം വെട്ടുകിളികളുടെ ആക്രമണമുണ്ടായി. അതിന്റെ തുടര്‍ച്ചയായാണ് അഖിലയ്‌ക്കെതിരായ കേസ്'- വി ടി ബല്‍റാം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാധ്യമപ്രവര്‍ത്തകയെ ഗൂഢാലോചനാ കേസില്‍ പ്രതിചേര്‍ത്തത് മോദിക്ക് പഠിക്കുന്ന രീതിയാണ് എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്കെതിരായ ഇത്തരം ചിന്താഗതികള്‍ അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. എസ് എഫ് ഐ സിപിഎമ്മിന്റെ നിയന്ത്രണത്തില്‍നിന്ന് പുറത്തേക്ക് പോവുകയാണെന്നും മുഖ്യമന്ത്രി തെറ്റ് തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More