കോഴിക്കോട് ബീച്ചില്‍ കളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി

Image used for representational purpose only | Muhammed Aboobakar

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ കടലില്‍ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. ഇന്ന് (ഞായറാഴ്ച) രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ബീച്ചിലെ ലയണ്‍സ് പാര്‍ക്കിന് സമീപത്ത് വെച്ചാണ് കുട്ടികളെ കാണാതായത്. രാവിലെ ഫുട്ബോള്‍ കളിക്കാനായി എത്തിയ അഞ്ച് അംഗസംഘത്തിലെ മുഹമ്മദ് ആദിൽ (18), ആദിൻ ഹസൻ (16) എന്നിവരെയാണ് കാണാതായത്.

കളിക്കുന്നതിനിടയില്‍ കടലിലേക്ക് പോയ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്ന് പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. പൊലീസും അഗ്നിശമന സേനയും മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തുന്നുണ്ട്. കടലില്‍ കാണാതായ കുട്ടികള്‍ക്ക് നീന്തല്‍ അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഉള്‍ക്കടലില്‍ ശക്തമായ മഴയുള്ളതിനാല്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്നുണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More