ഇന്ത്യന്‍ ടീമിന്‍റെ പുതിയ ജേഴ്സികള്‍ പുറത്തിറക്കി അഡിഡാസ്

Sports 8 months ago

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്സി ലോകോത്തര സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസ് പുറത്തിക്കി. ഇന്ത്യന്‍ ടീമിനായി ടെസ്റ്റ്, ട്വന്റി 20, ഏകദിന ജഴ്‌സികളാണ് അഡിഡാസ് അണിയിച്ചൊരുക്കിയത്. മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്‌തമായ ഡിസൈനോട് കൂടിയ കുപ്പായങ്ങള്‍ വര്‍ണാഭമായ വീഡിയോയിലൂടെയാണ് പുതിയ കിറ്റ് സ്പോണ്‍സര്‍മാരായ അഡിഡാസ് പുറത്തുവിട്ടത്. നൈക്കിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകോത്തര കായിക ഉല്‍പന്ന നിര്‍മ്മാതാക്കള്‍ ടീം ഇന്ത്യയുടെ ജേഴ്‌സി ഒരുക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ  ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം  പുതിയ ജേഴ്‌സിയിലാണ് ഇറങ്ങുക. 

അഞ്ച് വര്‍ഷത്തേക്ക് 2028 വരെയാണ് ഔദ്യോഗിക കിറ്റ് നിര്‍മ്മാതാക്കളായി അഡിഡാസുമായി ബിസിസിഐ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് 350 കോടി രൂപയോളം മൂല്യമുള്ളതാണ് കരാര്‍ തുക എന്നാണ് റിപ്പോര്‍ട്ട്. എംപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച ശേഷം കില്ലറായിരുന്നു ഇടക്കാലത്തേക്ക് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്‌സി തയ്യാറാക്കിയിരുന്നത്. സീനിയര്‍ ടീമുകള്‍ക്ക് പുറമെ പുരുഷ, വനിതാ ക്രിക്കറ്റിലെ എല്ലാ പ്രായപരിധിയിലുള്ള ടീമുകളും അഡിഡാസിന്‍റെ കിറ്റാണ് ഇനി ധരിക്കുകയെന്ന് ബിസിസിഐ അറിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സര്‍ ബൈജൂസ് ലേണിങ് ആപ്പാണ്. 2023 നവംബര്‍ വരെയാണ് ബൈജൂസുമായുള്ള ഇന്ത്യയുടെ കരാര്‍. എന്നാല്‍ അതിന് മുന്‍പ് ബൈജൂസ് കരാര്‍ അവസാനിപ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ബി സി സി ഐ പുതിയ സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ട്‌ പുറത്തുവന്നിരുന്നു. 

Contact the author

Sports

Recent Posts

National Desk 2 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 6 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 8 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 8 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 8 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 8 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More