നെയ്യാറ്റിൻകരയിൽ കൂടുതൽ ഹോട്ട് സ്പോട്ടുകൾ

രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കൂടുതൽ ഹോട്ട് സ്പോട്ടുകൾ. കുന്നത്തുകാൽ പറശാല വെള്ളറട ബാലരാമപുരം പഞ്ചായത്തുകളും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ 11 വാർഡുകളുമാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്‌. നിലവിൽ തിരുവനന്തപുരം ജില്ല ലോക്ഡൗണിന് ഇളവുകളുള്ള ഓറഞ്ച് സോണിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുന്നവരുടെ എണ്ണവും തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. അതിനിടെയാണ് കണക്കു കൂട്ടലുകൾ തെറ്റിച്ച് നെയ്യാറ്റിൻകരയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സ്വദേശിക്കും, നെയ്യാറ്റിൻകര സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് രോ​ഗം പകർന്നതിന്റെ ഉറവിടം സംബന്ധിച്ച് ആരോ​ഗ്യ വുകുപ്പിന് വ്യക്തതയില്ല. അതുകൊണ്ട് തന്നെയാണ് നെയ്യാറ്റിൻകരയിലും സമീപത്തെ 4 പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ കളക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ പങ്കെടുത്ത അടിയന്തര യോ​ഗം ചേർന്നു. യോ​ഗത്തിലാണ് ഹോട്ട് സ്പോട്ടുകൾ തീരുമാനിച്ചത്. 

ഈ പ്രദേശങ്ങൾ പൂർണമായും സീൽ ചെയ്യും. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മണിമുതൽ ഉച്ചക്ക് 12 മണിവരെ തുറക്കാൻ അനുവദിക്കും. കടകളിൽ സാമൂഹിക അകലം കർശനമാക്കും. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജിവനക്കാരെ മാത്രമെ അനുവദിക്കൂ. മാസ്ക് ധരിക്കാതെ ആരെയും പറത്തിറങ്ങാൻ അനുവദിക്കില്ല. വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടാകും.രോ​ഗികളുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 7 ഡോക്ടർമാരും 16 നഴ്സുമാരും അടക്കം നൂറോളം പേർ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More