സഞ്ജു ഈ മനോഭാവം മാറ്റണം - ശ്രീശാന്ത്

Web Desk 9 months ago

ഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഐപിഎൽ 2023ൽ ക്രീസിൽ കുറച്ച് അധികം സമയം നിൽക്കാൻ സുനിൽ ഗവാസ്‌കർ സഞ്ജു സാംസനോട് പറഞ്ഞിരുന്നു. എന്നാൽ സഞ്ജു തന്റെ ബാറ്റിംഗ് ശൈലിയിൽ തന്നെ ഉറച്ചുനിൽക്കുകയും ഉപദേശം സ്വീകരിക്കാതിരിക്കുകയും ചെയ്തുവെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി. ​ഗവാ​സ്ക​ർ സ​ഞ്ജു​വി​നെ ഉ​പ​ദേ​ശി​ച്ചി​രു​ന്നു, ‘‘നി​ങ്ങ​ൾ 10 ​പന്തെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കൂ. നി​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് ക​ഴി​വു​ക​ൾ ഉ​ണ്ടെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം, നി​ങ്ങ​ൾ 12 പ​ന്തി​ൽ 0 റ​ൺ​സെ​ടു​ത്താ​ലും ശേ​ഷ​മു​ള്ള 25 പ​ന്തി​ൽ 50 റ​ൺ​സ് സ്കോ​ർ ചെ​യ്യാന്‍ സാധിക്കും. എ​ന്നാ​ൽ എന്റെ ശൈ​ലി ഇ​ങ്ങ​നെ​യാ​ണ്, ഇ​ങ്ങ​നെ മാ​ത്ര​മേ ക​ളി​ക്കാ​നാ​കൂ​വെ​ന്നാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ മ​റു​പ​ടി" - ശ്രീശാന്ത് പറഞ്ഞു

'ഞാന്‍ സഞ്ജുവിനെ പിന്തുണക്കുന്നു, കാരണം, അവന്‍ എനിക്ക് കീഴിലാണ് അണ്ടര്‍ 14 ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. കഴിഞ്ഞ നാലോ അ‍ഞ്ചോ വര്‍ഷമായി ഞാനവനെ കാണുമ്പോഴെല്ലാം, ഐപിഎല്ലില്‍ മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തണമെന്ന് ഉപദേശിക്കാറുണ്ട്. ഇഷാന്‍ കിഷനും റിഷഭ് പന്തും ഇപ്പോഴും സഞ്ജുവിന് മുന്നിലാണ്. പന്ത് ഇപ്പോള്‍ കളിക്കുന്നില്ല. പക്ഷെ ഞാനവനെ കണ്ടിരുന്നു. ആറോ എട്ടോ മാസത്തിനുള്ളില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് അവന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്' -  ശ്രീശാന്ത് പറഞ്ഞു. 

ഐപിഎല്ലില്‍ തുടക്കം ഗംഭീരമാക്കിയ രാജസ്ഥാന്‍ റോയല്‍സ് നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫിലെത്താതെ പുറത്തായപ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സി വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 2 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 6 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 8 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 8 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 8 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 8 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More