മുംബൈ ഇന്ത്യന്‍സ് ഗുജറാത്തിന്‍റെ മുഹമ്മദ് ഷമിയെ കരുതിയിരിക്കണം - ഹര്‍ഭജന്‍ സിംഗ്

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയശേഷം ആദ്യ ക്വാളിഫയറില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ഗുജറാത്തിന് തിരിച്ചടിയായത്. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്താണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ഇരു ടീമുകളും മികച്ച പോരാട്ടത്തിനിറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വെല്ലുവിളി ഉയര്‍ത്തുന്ന ബൗളറെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് മുംബൈയുടെ മുന്‍ നായകന്‍ കൂടിയായിരുന്ന ഹര്‍ഭജന്‍ സിംഗ്.

ഇന്ന് മത്സരത്തിനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ഗുജറാത്തിന്‍റെ പേസര്‍ മുഹമ്മദ് ഷമിയെ കരുതിയിരിക്കണം. എല്ലാവരുടെയും ശ്രദ്ധ റാഷിദ് ഖാനിലാണ്. റാഷിദിനെപ്പോലൊരു കളിക്കാരനെ കിട്ടിയതില്‍ ഗുജറാത്ത് ശരിക്കും ഭാഗ്യവാന്‍മാരാണ്. മികച്ച ന്യൂ ബോള്‍ ബൗളറാണ് ഷമി. ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളുമായി ബാറ്ററെ പ്രതിരോധത്തിലാക്കാന്‍ ഷമിക്കാവും. മികച്ച സ്വീം പൊസിഷനുള്ള ഷമി ഫോമിലായാല്‍ പിന്നെ അവനെതിരെ കളിക്കുക അസാധ്യമാണ്. റാഷിദ് ഖാന്‍ വേറെ തലത്തിലുള്ള കളിക്കാരനാണ്. വിക്കറ്റെടുക്കുക, റണ്‍സടിക്കുക, പറന്നു ഫീല്‍ഡ് ചെയ്യുക, അങ്ങനെ റാഷിദ് എല്ലാ മേഖലയിലും കഴിവ് തെളിയിച്ച കളിക്കാരനാണെന്ന് ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ വ്യക്തമാക്കി.

സീസണിലുടനീളം യുവ കളിക്കാരെ പിന്തുണച്ചതിന് മുംബൈ നായകന്‍ രോഹിത് ശര്‍മയെ ഹര്‍ഭജന്‍ അഭിനന്ദിച്ചു. യുവ കളിക്കാര്‍ക്കുപോലും സമീപിക്കാവുന്ന വളരെ ശാന്തനായ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. കളിക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും രോഹിത് സഹായം നല്‍കും. യുവ കളിക്കാരോടും മുതിര്‍ന്ന കളിക്കാരോടുമെല്ലാം വിനയത്തോടെയും ബഹുമാനത്തോടെയും ഇടപെടുന്ന ക്യാപ്റ്റനാണ് രോഹിത്. ഈ വിനയം രോഹിത്തിനെ മികച്ച കളിക്കാരനാക്കുന്നെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Sports Desk

Recent Posts

National Desk 2 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 6 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 8 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 8 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 8 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 8 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More