പുതിയ പാര്‍ലമെന്റ് മന്ദിരം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യംചെയ്തുളള ഹര്‍ജി സുപ്രീംകോടതി തളളി

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യംചെയ്തുളള ഹര്‍ജി സുപ്രീംകോടതി തളളി. അഭിഭാഷകനായ ജസ്റ്റിസ് സി ആര്‍ ജയസുകിന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് സുപ്രീംകോടതി തളളിയത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കൊണ്ട് നടത്തിക്കണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഭരണഘടന പ്രകാരം രാഷ്ട്രപതിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ കെ മഹേശ്വരിയും ജസ്റ്റിസ് പി എസ് നരസിംഹയുമുള്‍പ്പെട്ട ബെഞ്ചാണ് ജയസുകിന്റെ ഹര്‍ജി തളളിയത്. 

ഭരണഘടനയുടെ 79-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമ പൗരന്‍. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവയ്ക്കാനും രാഷ്ട്രപതിക്കാണ് അധികാരം. രാഷ്ട്രപതിയുടെ പ്രത്യേക പ്രസംഗത്തോടെയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കേണ്ടതെന്ന് ആര്‍ട്ടിക്കിള്‍ 87 പറയുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടനാവിരുദ്ധമാണ്'- എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിക്കുന്നത്. രാഷ്ട്രപതിയെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതിനും സവര്‍ക്കറുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനുമെതിരെ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസ്, സിപി ഐ, സിപിഎം, എന്‍സിപി, ആര്‍ ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ആം ആദ്മി പാര്‍ട്ടി, ജെഡിയു. ഡിഎംകെ തുടങ്ങി പത്തൊന്‍പതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More