അഴിമതി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറാണ് പിണറായി വിജയന്‍- വി ഡി സതീശന്‍

അഴിമതി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെയാണ് അഴിമതികള്‍ നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എ ഐ ക്യാമറയും കെ ഫോണും ലൈഫ് മിഷനുമുള്‍പ്പെടെയുളള അഴിമതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്നും അഴിമതിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രഭാഷണം ജനങ്ങളില്‍ ചിരിയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വി ഡി സതീശന്‍ പറഞ്ഞത്

സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. അഴിമതിയില്‍ ഡോക്ടറേറ്റ് കിട്ടിയ ആളുകള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതും ശരിയാണ്. ഈ അഴിമതിക്കാര്‍ക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന അഴിമതി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഓഫീസില്‍ ഒരാള്‍ കൈക്കൂലി വാങ്ങിക്കൊണ്ടേയിരിക്കുന്നത് മറ്റാരും അറിഞ്ഞില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അതുതന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും മുഖ്യമന്ത്രിയോട് പറയാനുളളത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് അഴിമതിയുടെ കേന്ദ്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കളളക്കടത്തുകേസില്‍ 100 ദിവസം ജയിലില്‍ കിടന്നു. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷനില്‍ നടന്ന അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലേ? എ ഐ ക്യാമറയും കെ ഫോണും സംബന്ധിച്ച അഴിമതികളുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന അഞ്ച് പ്രധാനപ്പെട്ട അഴിമതികളെക്കുറിച്ച് പിണറായി വിജയന്‍ അറിഞ്ഞില്ലേ? മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ അഴിമതികളെല്ലാം നടന്നത്. എന്നിട്ടിപ്പോള്‍ അഴിമതിക്കെതിരെ നടത്തിയ പ്രഭാഷണം ജനങ്ങളില്‍ ചിരിയുണര്‍ത്തുന്നതാണ്. എ ഐ ക്യാമറയുള്‍പ്പെടെയുളള വിഷയങ്ങളില്‍ തെളിവുകള്‍ നിരത്തിയിട്ടും മറുപടി പറയാതെ ഓടിയൊളിക്കുകയാണ് ഭീരുവായ മുഖ്യമന്ത്രി. മറുപടി പറഞ്ഞാല്‍ ഊരിപ്പോകാന്‍ പറ്റാത്ത രീതിയില്‍ ഞങ്ങള്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് അദ്ദേഹത്തിനറിയാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 11 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More