അഴിമതിയോട് ഒരു വിട്ടുവീഴ്ച്ചയുമില്ല, പിടികൂടിയാല്‍ പ്രയാസം അനുഭവിക്കേണ്ടിവരും- മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ അഴിമതി നടത്താമെന്ന വിഷയത്തില്‍ ഡോക്ടറേറ്റെടുത്ത ചിലര്‍ സര്‍വ്വീസിലുണ്ടെന്നും അത്തരക്കാരോട് ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി നടത്തുന്നവരെ സംരക്ഷിക്കില്ലെന്നും അവരെ തിരുത്താന്‍ മറ്റ് ജീവനക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരളാ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും സത്യസന്ധമായ സര്‍വ്വീസ് ജീവിതം നയിക്കുന്നവരാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തെറ്റായ നടപടികള്‍ സ്വീകരിക്കുന്നു. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമീപിക്കുന്നത് റവന്യൂ- തദ്ദേശ ഓഫീസുകളെയാണ്. എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വ്വീസിലുണ്ട്. അഴിമതിക്കാതെ തിരുത്തിക്കാന്‍ മറ്റ് ജീവനക്കാര്‍ ഇടപെടണം. അഴിമതിയോട് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. അവരെ സംരക്ഷിക്കില്ല'- മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മറ്റുളളവര്‍ക്ക് പറയാമെങ്കിലും എത്രമാത്രം ദുഷ്‌പേര് ആ ഓഫീസിനും വകുപ്പിനും നാടിനും ഉണ്ടാകുന്നുണ്ട് എന്നത് കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമായി നടക്കില്ലെന്നും പിടികൂടിയാല്‍ അതിന്റേതായ പ്രയാസം അനുഭവിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More