കൊച്ചി: കിടപ്പുരോഗികള്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്കി നടന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്. അന്തരീക്ഷത്തിലെ വായുവില്‍നിന്ന് നൈട്രജനെ വേര്‍തിരിച്ച് ശുദ്ധമായ ഓക്സിജന്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന് ആ'ശ്വാസം' പദ്ധതിയിലൂടെ വിതരണം ചെയ്തത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആദ്യഘട്ടത്തില്‍ നാല് സംഘടനകള്‍ക്കും കൊച്ചി കോര്‍പ്പറേഷനുമാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തത്. ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി 50 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് നല്‍കിയത്. പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് മമ്മൂട്ടി പറഞ്ഞു. 'ഭാവിയില്‍ ഓക്സിജന്‍ ദാരിദ്രമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ ഓക്സിജന്‍ കിയോസ്കുകളുണ്ട്. അതില്‍ കയറിനിന്ന് ശ്വാസമെടുത്ത് പോകാം'- മമ്മൂട്ടി പറഞ്ഞു.