രാഷ്ട്രപതിയോട് കാണിക്കുന്നത് ചരിത്രപരമായ വിവേചനം - എം എ ബേബി

പ്രധാന മന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റ് ഉദ്ഘാടനത്തില്‍ നിന്നും പിന്മാറണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഒരു ആദിവാസി സ്ത്രീ ആയതിനാലാണ് ആദരണീയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഈ ചടങ്ങിൽ നിന്ന് ഒഴിവാക്കി നിറുത്തത് എന്നത് ഗൗരവമുള്ള ആരോപണമാണ്. ഇന്ത്യയിലെ ആദിമജനത തലമുറകളായി അസ്പൃശ്യത അനുഭവിച്ചവരാണ്. ഒരു ആദിവാസി സ്ത്രീ രാഷ്ട്രപതി ആയിരിക്കെ, അവർക്ക് ഇത്തരം ഒരു ചടങ്ങിൽ നിന്ന് അസ്പൃശ്യത കല്പിച്ചു മാറ്റി നിറുത്തുന്നത് ഇന്ത്യ യിലെ കീഴ്ജാതിക്കാർക്കെല്ലാം നല്കുന്നത് വളരെ തെറ്റായ ഒരു സന്ദേശമാണ്, നിങ്ങളിൽ ഒരാൾ രാഷ്ട്രപതി ആയാലും, അവർ മുഖ്യഭാഗമായ സഭയുടെ ചടങ്ങിൽ അവർക്ക് പ്രവേശനം ഉണ്ടാവില്ല എന്നതാണ് ആ സന്ദേശം. ചരിത്രപരമായ ഒരു വിവേചനം ആണിതെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 79 പ്രകാരം പാർലമെന്റ് എന്നാൽ രാഷ്ട്രപതിയും രണ്ട് സഭകളും ആണ്, ഒന്ന് കൗൺസിൽ ഓഫ് സ്റ്റേറ്റ്സും (രാജ്യസഭ) മറ്റൊന്ന് ഹൗസ് ഓഫ് ദി പീപ്പിളും (ലോക്‌സഭ). എന്നിട്ട്, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ നിന്ന് സൗകര്യപൂർവം രാഷ്ട്രപതിയെ മാറ്റിനിർത്തുന്നതിലെ അനൗചിത്യം നോക്കൂ! ഇന്നത്തെ യൂണിയൻ സർക്കാരിനെ നിയന്ത്രിക്കുന്ന ആർഎസ്എസിന്റെ രാഷ്ട്രീയം വച്ചു നോക്കുമ്പോൾ ഇത് അറിവില്ലായ്മയല്ല. ഒരു ആദിവാസി സ്ത്രീ ആയതിനാലാണ് ആദരണീയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഈ ചടങ്ങിൽ നിന്ന് ഒഴിവാക്കി നിറുത്തത് എന്നത് ഗൗരവമുള്ള ആരോപണമാണ്. ഇന്ത്യയിലെ ആദിമജനത തലമുറകളായി അസ്പൃശ്യത അനുഭവിച്ചവരാണ്. ഒരു ആദിവാസി സ്ത്രീ രാഷ്ട്രപതി ആയിരിക്കെ, അവർക്ക് ഇത്തരം ഒരു ചടങ്ങിൽ നിന്ന് അസ്പൃശ്യത കല്പിച്ചു മാറ്റി നിറുത്തുന്നത് ഇന്ത്യ യിലെ കീഴ്ജാതിക്കാർക്കെല്ലാം നല്കുന്നത് വളരെ തെറ്റായ ഒരു സന്ദേശമാണ്, നിങ്ങളിൽ ഒരാൾ രാഷ്ട്രപതി ആയാലും, അവർ മുഖ്യഭാഗമായ സഭയുടെ ചടങ്ങിൽ അവർക്ക് പ്രവേശനം ഉണ്ടാവില്ല എന്നതാണ് ആ സന്ദേശം. ചരിത്രപരമായ ഒരു വിവേചനം ആണിത്.

എന്നിട്ട് നാണമില്ലാതെ, മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള ബഹുമതി പ്രധാനമന്ത്രി തന്നെ ഏറ്റെടുത്തിരിക്കുന്നു! ശരിക്കും, സമാനതകളില്ലാത്ത ഉളുപ്പില്ലായ്മയുടെ പ്രദർശനം. നരേന്ദ്രമോദി ഈ ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി, രാഷ്ട്രപതിയെ ഈ ചുമതല ഏല്പിക്കണം. ഇനി ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്ത ദിവസം നോക്കൂ!  മഹാത്മാഗാന്ധി വധക്കേസിൽ സാങ്കേതിക കാരണങ്ങളാൽ മാത്രം വിട്ടയക്കപ്പെട്ട വിനായക് ദാമോദർ സവർക്കറുടെ ജന്മദിനം! തടവിൽ നിന്ന് പുറത്തിറങ്ങാൻ നാണംകെട്ട മാപ്പപേക്ഷകൾ അയച്ച് നമ്മുടെ സ്വാതന്ത്ര്യസമരത്തെ അപമാനിച്ച വർഗീയവാദി! പിന്നീട് ബ്രിട്ടീഷ് സർക്കാരിന്റെ പെൻഷൻ വാങ്ങി അവരുടെ സേവകനായി ശിഷ്ടകാലം ജീവിച്ച ഒറ്റുകാരൻ. നമ്മുടെ സ്വാതന്ത്ര്യത്തിനായി അക്ഷീണം പോരാടിയ ധീരരായ സ്വാതന്ത്ര്യസമരസേനാനികളെ ഇതിൽ കൂടുതൽ അവഹേളിക്കുന്നത് എങ്ങനെയാണ്!


Contact the author

Web Desk

Recent Posts

Web Desk 55 minutes ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 2 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 3 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 5 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More