സ്പെയിനില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞത് -754 പേര്
മാഡ്രിഡ്: സ്പെയിനില്‍ കോവിഡ് -19 മൂലം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 754 പേര് മരണമടഞ്ഞു. ചൊവ്വാഴ്ച രേഖപ്പെടുത്തിയ മരണനിരക്ക് 331 ഉം തിങ്കളാഴ്ച 288 ഉം പേരാണ് മരിച്ചത്. എന്നാല്‍ തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 400 നു മുകളിലായിരുന്നു പ്രതിദിന മരണനിരക്ക്. കഴിഞ്ഞ മണിക്കൂറുകളിലെ കുറഞ്ഞ മരണനിരക്ക് സ്പെയിന് കൊറോണ വ്യാപനത്തില്‍ നിന്ന് കരകയരുന്നതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് സ്പെയിനില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 24,275 ആണ്
രോഗീ നിരക്കില്‍ കുറവ്
രോഗീ വര്‍ദ്ധനവിലും കുറവുതന്നെയാണ് സ്പെയിനില്‍ കുറച്ചു ദിവസങ്ങളിലായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിലെ നിരക്കനുസരിച്ച് 7,477 പേര്‍ക്കാണ് സ്പെയിനില്‍ കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഇത് 2,870 ആയിരുന്നു. സ്പെയിനില്‍ ഇതുവരെ 2,36,899 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.