ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് വിലക്കി തിരുവിതാംകൂര്‍ ദേവസ്വം

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുസംബന്ധിച്ച് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും അത് പാലിച്ചിരുന്നില്ല. ഇതോടെയാണ് ദേവസ്വം ബോര്‍ഡ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്. ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുളള പല ദേവസ്വങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും മാസ്സ് ട്രില്‍ നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ബന്ധപ്പെട്ടതല്ലാതെയുളള കാര്യങ്ങള്‍ക്ക് ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉളള കായിക പരിശീലനം നടത്തുന്നതിനോ മാസ്സ് ട്രില്ലിനോ സ്ഥാവരജംഗമ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനോ അനുമതിയില്ലെന്നും ആയത് നടത്തുന്നത തടയുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്നും ദേവസ്വം കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നു'-എന്നാണ് ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More