വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 4,866 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 1500-നു താഴെ പ്രതിദിന മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 61,669 ആയി. ഒരാഴ്ച മുന്‍പ് ദിനംപ്രതിയുള്ള മരണനിരക്ക് 1500-നു താഴെയുമായി തൊട്ടുമുകളിലുമായി വന്നിരുന്നുവെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ അത് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. സമാനമായ രീതിയാണ് ഈ ആഴ്ചയിലും ആവര്‍ത്തിച്ചത്. രാജ്യത്ത് ആകെ 10,64,572 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ന്യുയോര്‍ക്കില്‍ 48 മണിക്കൂറിനുള്ളില്‍ 851 മരണം
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 851 പേരാണ് മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 23474 ആയി.3,06,158 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
6,770 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,16,264 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
1,949 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 48,746 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
40,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 3,670 പേര്‍ മരണപ്പെട്ടു.ഫ്ലോറിഡ -1,218, മസ്സാച്ചുസെറ്റ്സ് -3405, ലൂസിയാന -1,845, ഇല്ലിനോയിസ് -2,215, ജോര്‍ജ്ജിയ -1,100 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.
തലസ്ഥാനമായ വാഷിംഗ്‌ടണില്‍ മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 14,070 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 801 പേരാണ് മരണപ്പെട്ടത്.