ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസയച്ചു

ഡല്‍ഹി: കഴിഞ്ഞ രണ്ടര വര്‍ഷമായി ജയില്‍ കഴിയുന്ന മുന്‍ ജെ എന്‍ യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസയച്ചു. ഡല്‍ഹി കലാപം നടത്താന്‍ ഗൂഡാലോചന നടത്തി എന്നതിന്റെ പേരിലെടുത്ത കേസിലാണ് ഉമര്‍ ഖാലിദ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്കിയിരിക്കുന്നത്. ഇതേ കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഉമര്‍ ഖാലിദിന്റെ ഹര്‍ജി. ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ആറാഴ്ചക്ക് ശേഷം കേസ് വീണ്ടും  പരിഗണിക്കുമെന്ന് വ്യക്തമാക്കി. 

വേനലവധിക്ക് കോടതി അടയ്ക്കുന്നതിനാലാണ് കേസ് വീണ്ടും പരിഗണിക്കുന്നത് 6 ആഴ്ചത്തേക്ക് നീട്ടിയത്. അതേസമയം അടിയന്തിരമായി കേസ് പരിഗണിക്കപ്പെടാന്‍ ഉമര്‍ ഖാലിദിന് അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ അനുവദിക്കണമെന്ന് ഉമര്‍ ഖാലിദിന്‍റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഉമര്‍ ഖാലിദിന് വേണ്ടി കോടതിയില്‍ ഹാജരായത്.  ക്രിമിനല്‍ ഗൂഢാലോചന, കലാപം, അനധികൃതമായി സംഘംചേരല്‍, യു എ പി എ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് 2020 സെപ്റ്റംബറിലാണ് ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 14 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More