പശ്ചിമ ബംഗാളിലെ 'ദ കേരള സ്റ്റോറി' നിരോധനം സുപ്രീം കോടതി നീക്കി

'ദ കേരള സ്റ്റോറി' എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ സര്‍ക്കാറിന്‍റെ തീരുമാനത്തിന് സ്റ്റേ. പൊതുവികാര പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മൗലികാവകാശത്തെ നിർണ്ണയിക്കാനാകില്ലെന്ന് കേരള സ്റ്റോറി സിനിമ നിരോധനം സംബന്ധിച്ച ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. എന്നാല്‍, കേരളത്തില്‍ നിന്നും 32000 വനിതകളെ മതം മാറ്റി ഐസിസില്‍ ചേര്‍ത്തു എന്നു പറയുന്നത് വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും കോടതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോൾ തന്നെ ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. 

2000 പേരെ മതം മാറ്റിയെന്നതിന് കൃത്യമായ രേഖകൾ ഇല്ലെന്ന് നിർമ്മാതാക്കളുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഈക്കാര്യം സിനിമയ്ക്ക് മുൻപ് സ്ക്രീനിൽ പ്രദർശിപ്പിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. '32000 വനിതകളെ മതം മാറ്റി ഐസിസില്‍ ചേര്‍ത്തു എന്നതിന് രേഖകളില്ല, ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും തീര്‍ത്തും സാങ്കല്‍പ്പികം' എന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്കകം എല്ലാ ഷോകള്‍ക്കും മുന്‍പ് എഴുതിക്കാണിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയ സി ബി എഫ്‌ സി-യുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി വേനൽക്കാല അവധിക്ക് ശേഷം പരിഗണിക്കും. അതിനുമുന്‍പ്‌ സിനിമ കാണണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.  മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് നിർമ്മാതാവിന് വേണ്ടി ഹാജരായത്. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 19 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More