തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതില്‍ കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇത് 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇത് സാധാരണ ഇക്കാലയളവില്‍ വരുന്ന താപനിലയെക്കാള്‍ രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ എട്ട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളില്‍ താപനില കൂടിയതിന്റെ അസ്വസ്ഥതകള്‍ കൂടുതലായി അനുഭവപ്പെടും. ഈര്‍പ്പവും വായുവും കടുത്ത ഉഷ്ണവും ചേര്‍ന്ന് ഈ ആഴ്ച അസ്വസ്ഥമായ കാലാവസ്ഥയായിരിക്കും ഉണ്ടാകുക. ഈ ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ പൊതുവില്‍ അസ്വസ്ഥത കുറഞ്ഞിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.