അടുത്ത തലമുറയെ നയിക്കൂ എന്ന് ഗില്ലിനോട്‌ കോഹ്ലി; റോള്‍ മോഡല്‍ കോഹ്ലിയെന്ന് ഗില്‍

Web Desk 11 months ago

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സെഞ്ചുറി നേടിയതിന് പിന്നിലെ മനസുതുറന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. തന്‍റെ റോള്‍ മോഡല്‍ കോഹ്ലിയാണെന്ന് ശുഭ്മന്‍ ഗില്‍ പറഞ്ഞു. ക്രിക്കറ്റിനെ മനസിലാക്കി തുടങ്ങിയത് അദ്ദേഹത്തിന്‍റെ കളികളിലൂടെയാണ്. 12 വയസുള്ളപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ ആരാധകനാണ്. കോഹ്ലിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്‍റെ ആത്മാര്‍പ്പണവും കഠിനാധ്വാനവും ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും സ്റ്റാര്‍ സ്പോര്‍ട്സിനു നല്‍കിയ അഭിമുഖത്തില്‍ ഗില്‍ പറഞ്ഞു. 

അതേസമയം, ഗില്ലിനെ അഭിനന്ദിച്ച് വീരാട് കോഹ്ലി രംഗത്തെത്തി. 'ഗില്‍ കൂടെയുണ്ടെങ്കില്‍ സാധ്യതയുമുണ്ട്.  അടുത്ത തലമുറയെ നയിക്കുക ഗില്‍ ആയിരിക്കും. മികച്ച രീതിയിലാണ് അദ്ദേഹം ഇപ്പോള്‍ കളിക്കുന്നത്. ദൈവം നിന്നെ രക്ഷിക്കട്ടെ' - എന്ന് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്‍ 58 പന്തില്‍ 101 റണ്‍സ് നേടിയിരുന്നു. ഇതിനുപിന്നാലെയാണ് കോഹ്ലി ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് രംഗത്തെത്തിയത്.  

Contact the author

Web Desk

Recent Posts

National Desk 5 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 10 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 10 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 10 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More