എ ഐ ക്യാമറ ടെന്‍ഡര്‍ നടപടികള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരം - രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ കെ ക്യാമറ പദ്ധതിയില്‍ അഴിമതി നടന്നുവെന്ന് ആവര്‍ത്തിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നൂറുകോടി രൂപയില്‍ താഴെ മാത്രം വരുന്ന പദ്ധതിയാണ് 232 കോടി രൂപയ്ക്ക് നല്‍കിയതെന്നും എ ഐ ക്യാമറ അഴിമതിയാണെന്ന് അറിഞ്ഞതുകൊണ്ടാണ് അല്‍ ഹിന്ദും ലൈറ്റ് മാസ്റ്ററും കരാറില്‍നിന്ന് പിന്മാറിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കരാറുകാരുടെ കമ്മീഷന്‍ ഏജന്റാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്റെ ആളുകളാണെങ്കില്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ 80 ശതമാനം കമ്മീഷന്റെ ആളുകളാണ്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് കെല്‍ട്രോണ്‍ എസ് ആര്‍ ഐടിക്ക് കരാര്‍ നല്‍കിയത്. ഇതുപോലെ അഴിമതി നടത്തിയ ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. തുടര്‍ഭരണത്തിനുശേഷം മുഖ്യമന്ത്രിയുടെ അഹങ്കാരം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. തോന്നിയതുപോലെ ചെയ്യുമെന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്ക്'- രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെങ്കില്‍ തങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അതിനായി സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More