ഇത് ജയിലില്‍വെച്ച് ഞാന്‍ സോണിയാ ഗാന്ധിക്ക് നല്‍കിയ ഉറപ്പ്; വികാരഭരിതനായി ഡി കെ ശിവകുമാര്‍

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഉജ്ജ്വല വിജയം കൈവരിച്ചതിനുപിന്നാലെ വൈകാരിക പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. എന്തുവിലകൊടുത്തും കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അധികാരത്തില്‍ കൊണ്ടുവരുമെന്ന് താന്‍ സോണിയാ ഗാന്ധിക്ക് ഉറപ്പുനല്‍കിയിരുന്നെന്നും കൂട്ടായ പ്രയത്‌നത്തിന്റെ വിജയമാണിതെന്നും ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇഡി കളളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത സമയത്ത് തിഹാര്‍ ജയിലില്‍ തന്നെ കാണാനായി സോണിയാ ഗാന്ധി എത്തിയത് മറക്കാനാവില്ലെന്നും ഡികെ വികാരാധീനനായി പറഞ്ഞു. 

'എല്ലാ കര്‍ണാടകക്കാര്‍ക്കും നമസ്‌കാരം. കര്‍ണാടകയിലെ ജനം ഞങ്ങളെ വിശ്വസിച്ചു. നേതാക്കള്‍ക്കാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. എന്തുവിലകൊടുത്തും കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുമെന്ന് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് ഞാന്‍ കൊടുത്ത ഉറപ്പായിരുന്നു. ബിജെപി എന്നെ തിഹാര്‍ ജയിലില്‍ അടച്ചപ്പോള്‍ സോണിയാ ഗാന്ധി എന്നെ സന്ദര്‍ശിക്കാനെത്തിയത് മറക്കാനാവില്ല. സിദ്ധരാമയ്യ അടക്കമുളള സംസ്ഥാനത്തെ എല്ലാ നേതാക്കള്‍ക്കും നന്ദി. ബൂത്ത് തലത്തിലുളള പ്രവര്‍ത്തകര്‍ അടക്കം എല്ലാവര്‍ക്കും ഈ വിജയത്തില്‍ പങ്കുണ്ട്'- ഡി കെ ശിവകുമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് 135 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. 64 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് ഇരുപതും മറ്റുളളവര്‍ നാലും സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സമ്മതിച്ചു. കഠിനമായി പ്രയത്‌നിച്ചെങ്കിലും വിജയം നേടാനായില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചുവരുമെന്നും ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 4 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More