മോദിയുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ കന്നട നാടിന് അഭിനന്ദനങ്ങള്‍ - കെ സുധാകരന്‍

കണ്ണൂര്‍: മോദിയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ അന്തസ്സോടെ തള്ളിക്കളഞ്ഞ കന്നട നാടിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. വിഡ്ഢികളുടെ അവസാനത്തെ ആയുധം വർഗ്ഗീയതയാണ്. കർണാടകയിൽ കോൺഗ്രസ് രാഷ്ട്രീയം പറഞ്ഞപ്പോൾ മോദി പറഞ്ഞത് പതിവുപോലെ വർഗ്ഗീയത തന്നെയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭൂമികയിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് കർണാടകയിൽ കാണുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച മുഴുവൻ കോൺഗ്രസ് നേതാക്കൾക്കും രാപ്പകൽ അദ്ധ്വാനിച്ച പ്രവർത്തകർക്കും കെപിസിസിയുടെ അഭിവാദ്യങ്ങളെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

അതേസമയം, വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്ന എല്ലാവർക്കും ആവേശം നൽകുന്ന വിജയമാണ് കർണ്ണാടകത്തിൽ കോൺഗ്രസിന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അത് കർണ്ണാടകത്തിന്റെ അതിർത്തിയിൽ മാത്രം ഒതുങ്ങില്ല. വരാൻ പോകുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ഇതാണ് ജനവികാരമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മിന്നും വിജയമാണ് ഇത്തവണ സ്വന്തമാക്കിയത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് കോണ്‍ഗ്രസ് 133 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണെല്‍ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വികാര നിര്‍ഭരനായാണ്‌ ഡി കെ ശിവകുമാര്‍ മാധ്യമങ്ങളെ കണ്ടത്. ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കമില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More