രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ജഡ്ജിയുള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്റ്റേ ചെയ്തു

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ട കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി ജഡ്ജി ഹരീഷ് ഹസ്മുഖ്ഭായ് വര്‍മ ഉള്‍പ്പെടെ 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതിനായി ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനവും ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശുപാര്‍ശയും കോടതി സ്റ്റേ ചെയ്തു. അടിയന്തിര സ്വഭാവത്തില്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റമാണ് കോടതി ചോദ്യം ചെയ്തത്.

'ജില്ലാ ജഡ്ജിമാരുടെ പ്രൊമോഷന്‍ സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇതിനെ മറികടന്നുകൊണ്ട് സ്ഥാനക്കയറ്റ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ വിജ്ഞാപനവും ഞങ്ങള്‍ സ്റ്റേ ചെയ്യുന്നു. പ്രമോഷന്‍ ലഭിച്ചവര്‍ അതിന് മുന്‍പ് അവര്‍ വഹിച്ചിരുന്ന ചുമതലകളില്‍ തുടരേണ്ടതാണ്’- ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി  രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച്‌ വ്യക്തമാക്കി. 

കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാകാന്‍ കാരണമായ വിധി പുറപ്പെടുവിച്ച സൂറത്ത് കോടതി ജഡ്ജി ഹരീഷ് ഹസ്മുഖ്ഭായ് വര്‍മക്ക് രാജ്കോട്ട് ജില്ലാ അഡീഷണല്‍ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നല്‍കിയത്. 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പട്ടികയുണ്ടാക്കിയത് യോഗ്യതക്കൊപ്പം സീനിയോറിറ്റി പരിഗണിച്ചാണോ അതോ സീനിയോറിറ്റിക്കൊപ്പം യോഗ്യത പരിഗണിച്ചാണോ എന്ന് വ്യക്തമാക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 

Contact the author

National

Recent Posts

National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More