മോഖ ചുഴലിക്കാറ്റ്: കേരളത്തില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 

കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ വര്ഷം പ്രവചിച്ച ആദ്യ ചുഴലിക്കാറ്റാണ്  മോഖ. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോഖ വടക്കോട്ട്‌ നീങ്ങി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രവചനം. ഇന്ന് അര്‍ധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചക്രവാതച്ചുഴി തൊട്ടടുത്ത ദിവസം ന്യൂനമര്‍ദ്ദമായി മാറുകയും അത് വടക്കോട്ട്‌ നീങ്ങി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രവചനം. നാളെ രാവിലെ ദിശ മാറി വടക്ക് കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കും. 

നിലവില്‍ മണിക്കൂറില്‍ 135 കിലോ മീറ്റര്‍ വരെ വേഗതയില്‍ തീവ്ര ചുഴലിക്കാറ്റായി സഞ്ചരിക്കുന്ന ‘മോഖ’ ഇന്ന് 175 കിലോ മീറ്റര്‍ വരെയും വേഗത പ്രാപിക്കുമെന്നാണ് പ്രവചനം. വടക്കുദിശയില്‍ സഞ്ചരിക്കുന്ന മോഖ ഇന്ന് വടക്കുകിഴക്ക് ദിശയിലേക്ക് മാറി ഞായറാഴ്ചയോടെ ബംഗ്ലാദേശിന്റെ തെക്കുകിഴക്ക് ഭാഗത്തേക്ക് മാറും. തുടര്‍ന്ന് ഞായറാഴ്ചയോടെ ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍, മ്യാന്മറിന്റെ വടക്കന്‍ തീരങ്ങളില്‍ കൂടി കരയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. 

മോഖ ചുഴലിക്കാറ്റ് അപകടമാം വിധം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. കേരളം- ലക്ഷദ്വീപ് പ്രദേശങ്ങളില്‍ ഇപ്പോള്‍ ജാഗ്രതാ നിര്‍ദ്ടെശമില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Contact the author

National

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More