ഉപയോക്താക്കള്‍ അറിയാതെ മൈക്രോഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നു; വിശദീകരണവുമായി വാട്സ് ആപ്പ്

ഡല്‍ഹി: സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് മൊബൈല്‍ ഫോണിന്‍റെ മൈക്രോഫോണ്‍ ഉപയോഗിക്കുകയാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി മെറ്റ. മൈക്രോഫോണിന്റെ ആക്‌സസിൽ പൂർണ നിയന്ത്രണം ഉപയോക്താക്കൾക്ക് തന്നെയാണെന്ന് വാട്സ് ആപ്പ് അറിയിച്ചു. വാട്സ് അപ്പ് മൈക്രോഫോണ്‍ ഉപയോഗിക്കുകയാണെന്ന തരത്തില്‍ ഉയര്‍ന്നുവന്ന ആരോപണം തെറ്റാണെന്നും അതൊരു ബഗ് മാത്രമാണെന്നും കമ്പനി അറിയിച്ചു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആപ്പ് മുഖേന ഉടമയറിയാതെ ഫോണിലെ മൈക്രോഫോൺ ആക്‌സസ്സ് ചെയ്യുന്നതല്ലെന്നും വാട്സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കോൾ റെക്കോർഡിലും വോയ്‌സ് നോട്ട്സ്, വീഡിയോ റെക്കോഡര്‍ എന്നിവയിൽ മാത്രമാണ് വാട്സ് ആപ്പിന് ആക്‌സസുള്ളുവെന്നും വാട്സ് ആപ്പ് വ്യക്തമാക്കി. 

 കഴിഞ്ഞ ദിവസം വാട്സ് ആപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലാണ് വാട്‌സാപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയക്രമം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് ഫോഡ് ഡാബിരി പങ്കുവെച്ചത്. രാവിലെ 4.20 നും 6.53 നും ഇടയില്‍ വാട്സ് ആപ്പ് തന്‍റെ ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ചതിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടാണ് ഡാബിരി പുറത്തുവിട്ടത്.

ഇതിനുപിന്നാലെ വാട്സ് ആപ്പ് ഉപയോക്താകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ആളുകളുടെ പ്രൈവസിയില്‍ ഇടപെടുകയും ചെയ്യുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആരോപണം ഉയര്‍ന്നുവരികയും ചെയ്തു. കൂടാതെ  വാട്സ് ആപ്പ് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക്‌ അറിവില്ലെന്നും ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വാട്സ് ആപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More