വാട്സ് ആപ്പിനെ വിശ്വസിക്കരുതെന്ന് ഇലോണ്‍ മസ്ക്

ഡല്‍ഹി: സാമൂഹിക മാധ്യമമായ വാട്സ് ആപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. വാട്സ് ആപ്പ് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും വാട്സ് അപ്പ് ചെയ്യുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക്‌ അറിവില്ലെന്നും മസ്ക് പറഞ്ഞു. വാട്സ് ആപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നുവെന്ന് ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാട്സ് അപ്പിനെതിരെ മസ്ക് വിമര്‍ശനം ഉന്നയിച്ചത്.

ട്വിറ്ററിലാണ് വാട്‌സാപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയക്രമം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് ഫോഡ് ഡാബിരി പങ്കുവെച്ചത്. താന്‍ ഉറങ്ങുന്ന സമയത്ത് വാട്‌സാപ്പ് പശ്ചാത്തലത്തില്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്ന് ഡാബിരി ആരോപിക്കുന്നു. രാവിലെ 4.20 നും 6.53 നും ഇടയില്‍ വാട്സ് ആപ്പ് തന്‍റെ ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ചതിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടാണ് ഡാബിരി പുറത്തുവിട്ടത്.

അതേസമയം, സംഭവത്തില്‍ അടിയന്തിരമായി ഇടപെട്ടുവെന്നും ഫോഡ് ഡാബിരിയുമായി ആശയവിനിമയം നടത്തിയെന്നും വാട്സ് ആപ്പ് ട്വീറ്റ് ചെയ്തു. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More