കെപിസിസി അധ്യക്ഷനെന്ന നിലയില്‍ പ്രതീക്ഷിച്ചത്ര മുന്നോട്ടുപോകാനായില്ല- കെ സുധാകരന്‍

ഡല്‍ഹി: കെപിസിസി അധ്യക്ഷനെന്ന നിലയില്‍ പ്രതീക്ഷിച്ചത്ര മുന്നോട്ടുപോകാനായില്ലെന്ന് കെ സുധാകരന്‍. ചുമതലകള്‍ പ്രതീക്ഷിച്ചത്ര നിറവേറ്റാനായില്ലെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നടക്കുന്ന കെപിസിസിയുടെ രണ്ട് ദിവസത്തെ ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പോരായ്മകളുളള പാര്‍ട്ടി തന്നെയാണെന്നും പുനസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖം തന്നെ മാറുമായിരുന്നെന്നും കെ സുധാകരന്‍ പറഞ്ഞു. 

'കെപിസിസി അധ്യക്ഷനായി ചുമതലയേറ്റിട്ട് രണ്ടുവര്‍ഷമാകുന്നു. പ്രതീക്ഷിച്ചിടത്തൊന്നും എത്തിക്കാനായില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. എത്തിക്കാനാകാത്തത് എന്റെ കഴിവുകേടോ ബോധപൂര്‍വ്വമായ ഇടപെടലോ കൊണ്ടല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ്. ഞങ്ങളുടേത് പോരായ്മകളുളള പാര്‍ട്ടി തന്നെയാണ്. പോരായ്മകളുണ്ടാവുക സാധാരണമാണ്. പുനസംഘടന പൂര്‍ത്തിയാക്കാനാവാത്തത് വലിയ പ്രശ്‌നമാണ്. പുനസംഘടന പൂര്‍ത്തിയായിരുന്നെങ്കില്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ മുഖമല്ല ഉണ്ടാവുക. മുഖം മാറുമായിരുന്നു'- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചില നേതാക്കളുടെ നിസ്സഹകരണം മൂലമാണ് പുനസംഘടന പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതെന്നും പുനസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ കെപിസിസി പ്രസിഡന്റായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും സുധാകരന്‍ പറഞ്ഞു. വയനാട് ബത്തേരിയിലാണ് രണ്ടുദിവസത്തെ കെപിസിസി നേതൃയോഗം നടക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ട.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 14 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More