കോഴിക്കോട്: നൂറിലേറെ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശി വിഷ്ണുസത്യനാണ് അറസ്റ്റിലായത്. പയ്യോളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നൂറിലേറെ സ്ത്രീകളുടെ അഞ്ഞൂറിലധികം ചിത്രങ്ങളാണ് പ്രതി മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
മുംബൈയില്‍ നിന്ന് തിരികെ വരികയായിരുന്ന വിഷ്ണുവിനെ വടകര റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പൊലീസ് പിടികൂടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണി, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. അടുത്ത ബന്ധുക്കളുടെയുള്‍പ്പെടെ ചിത്രങ്ങള്‍ ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുവതികള്‍ വിഷ്ണുവിനെതിരെ പരാതി നല്‍കിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണുവിന് മറ്റെന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.