ബിജെപിയുടെ ബേട്ടി ബചാവോ വെറും കാപട്യമാണ്, ഗുസ്തി താരങ്ങളോടുളള നിലപാട് ലജ്ജാകരം- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ജന്ദര്‍ മന്തറിലെ സമരവേദിയില്‍ പൊലീസ് നടത്തിയ അതിക്രമത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം  കായിക താരങ്ങളോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും ബേട്ടി ബച്ചാവോ കാപട്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'രാജ്യത്തെ കായിക താരങ്ങളോടുളള ഇത്തരം പെരുമാറ്റങ്ങള്‍ ലജ്ജാകരമാണ്. ബേട്ടി ബച്ചാവോ വെറും കാപട്യമാണ്. വാസ്തവത്തില്‍ ഇന്ത്യയിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കാന്‍ ബിജെപിക്ക് യാതൊരു മടിയുമില്ല'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കഠിനാധ്വാനവും അര്‍പ്പണബോധവുംകൊണ്ട് രാജ്യത്തിനായി നേട്ടങ്ങള്‍ കൈവരിച്ച വനിതാ കായികതാരങ്ങളുടെ കണ്ണീര്‍ കാണുമ്പോള്‍ വേദന തോന്നുന്നുവെന്നും അവര്‍ക്ക് നീതി ലഭ്യമാക്കണമെന്നുമാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സമരവേദിയില്‍ പൊലീസും ഗുസ്തി താരങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മദ്യപിച്ച് സമരവേദിയിലെത്തിയ പൊലീസുകാര്‍ മര്‍ദ്ദിക്കുകയും സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. കുറ്റവാളികളെപ്പോലെയാണ് പൊലീസ് തങ്ങളോട് പെരുമാറിയതെന്നും ഇതൊക്കെ കാണാനാണോ തങ്ങള്‍ രാജ്യത്തിനുവേണ്ടി മെഡലുകള്‍ നേടിയതെന്നും ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് കണ്ണീരോടെ പറഞ്ഞു. തന്റെ എല്ലാ മെഡലുകളും തിരികെയെടുക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ സമരത്തിനുവേണമെന്നുമാണ് ബജ്‌റംഗ് പൂനിയ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏപ്രില്‍ 23-നാണ് ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയിട്ടും പൊലീസ് എഫ് ഐ ആര്‍ പോലും എഴുതാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More