ഇവിടെയെത്തിയത് രാഹുല്‍ ഗാന്ധിയുടെ ആരാധകനായി; കോണ്‍ഗ്രസ് വേദിയില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ് കുമാര്‍

ബംഗളുരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാര്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ സംഘടിപ്പിച്ച റാലിയിലാണ് ശിവ രാജ്കുമാര്‍ ഭാര്യ ഗീതയ്‌ക്കൊപ്പം പങ്കെടുത്തത്. താന്‍ ഇവിടെയെത്തിയത് രാഹുല്‍ ഗാന്ധിയുടെ ആരാധകനായാണെന്നും രാജ്യത്തിന്റെ ഹൃദയത്തിലൂടെ രാഹുല്‍ നടത്തിയ ഭാരത് ജോഡോ യാത്ര തന്നില്‍ അളവില്ലാത്ത പ്രചോദനമാണ് ഉണ്ടാക്കിയതെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു. വേദിയിലെത്തിയ ശിവ രാജ്കുമാറിനെ കണ്ടയുടന്‍ ആശ്ലേഷിച്ചാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. കന്നഡ നടന്‍ രാജ്കുമാറിന്റെ മകനാണ് ശിവ രാജ്കുമാര്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഭാരത് ജോഡോ യാത്രയിലുടനീളം അദ്ദേഹം നടന്നത് ഒരു പ്രത്യേക ലക്ഷ്യവുമായായിരുന്നു. ആ ഉദ്ദേശത്തെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഇവിടെ വന്നത് രാഹുല്‍ ഗാന്ധിയെ കാണുക എന്ന അതിയായ ആഗ്രഹംകൊണ്ടാണ്'- ശിവ രാജ്കുമാര്‍ പറഞ്ഞു. ശിവ രാജ്കുമാറിന്റെ ഭാര്യ ഗീത അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളാണ് ഗീത. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പക്കെതിരെ ജനതാദള്‍ (എസ്) ടിക്കറ്റില്‍ ഗീത മത്സരിച്ചിരുന്നു. അന്ന് വന്‍ മാര്‍ജിനിലാണ് അവര്‍ പരാജയപ്പെട്ടത്. ഗീത കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ശിവ രാജ്കുമാര്‍ പ്രതികരിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More