വന്ദേഭാരതിന് തിരൂര്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂര്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തളളി. ട്രെയിനുകള്‍ക്ക് എവിടെയൊക്കെ സ്‌റ്റോപ്പുകള്‍ വേണമെന്ന് തീരുമാനിക്കാനുളള അധികാരം റെയില്‍വേക്കാണെന്നും ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഇടപെടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരൂര്‍ സ്‌റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തളളിയത്. ഓരോരുത്തരുടെയും താല്‍പ്പര്യത്തിന് അനുസരിച്ച് സ്റ്റോപ്പ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാവുമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ പറഞ്ഞു. 

വന്ദേഭാരതിന് തിരൂര് സ്റ്റോപ്പില്ലാത്തതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ട്രെയിനിന് തിരൂര്‍ സ്റ്റോപ്പ് അനുവദിക്കാത്തത് മലപ്പുറം ജില്ലയിലെ ജനങ്ങളോടുളള അവഗണനയാണെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള മലപ്പുറത്തെ പ്രധാന സ്റ്റേഷനാ തിരൂരിനെ അവഗണിക്കുന്നതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപിയും പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വന്ദേഭാരത് എക്‌സ്പ്രസിനുനേരെ കല്ലേറുണ്ടായി. തിരൂരിനും ഷൊര്‍ണൂരിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ്- തിരുവനന്തപുരം സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടതിനുശേഷമാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ചില്ലയില്‍ ചെറിയ വിളളലുണ്ടായി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ആര്‍പിഎഫ് ലോക്കല്‍ പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More