എ ഐ ക്യാമറ ഇടപാടില്‍ 132 കോടിയുടെ അഴിമതി നടന്നു; തെളിവുകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ ഐ ക്യാമറ അഴിമതിയെക്കുറിച്ച് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്പനികൾക്കൊന്നും മതിയായ യോഗ്യതയില്ലെന്നായിരുന്നു തുടക്കംമുതലേ പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന് ബലമേകുന്ന രേഖകളാണ് രമേശ് ചെന്നിത്ത വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടത്. നൂറുകോടി രൂപ വേണ്ടിവരുന്ന എ ഐ ക്യാമറ പദ്ധതിക്കായി 232 കോടി രൂപ ടെൻഡറാണ് സർക്കാർ വിളിച്ചതെന്നും 132 കോടി രൂപയുടെ അഴിമതി നടന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തളളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ മൗനം തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു. 

'പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. വ്യവസായമന്ത്രി കെൽട്രോണിനെ വെളളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണുണ്ടായത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. കെൽട്രോണിന്റെ രേഖകൾ പരിശോധിച്ചാൽ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് മനസിലാകും. പ്രധാനപ്പെട്ട രേഖകൾ മറച്ച് പൊതുവായ രേഖകളാണ് കെൽട്രോൺ പുറത്തുവിട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്തുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമാണ് ടെൻഡറിൽ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. കെൽട്രോൺ വിളിച്ച ടെൻഡറിൽ പങ്കെടുത്ത അക്ഷര എന്റർപ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത് 2017-ലാണ്. ഈ കമ്പനിക്ക് എങ്ങനെയാണ് പത്തുവർഷത്തെ പ്രവൃത്തിപരിചയം അവകാശപ്പെടാനാവുക? ടെൻഡർ നടപടിയിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നു'- രമേശ് ചെന്നിത്ത പറഞ്ഞു.
Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More