സഞ്ജു പക്വതയുള്ള നായകന്‍; പ്രശംസിച്ച് രവി ശാസ്ത്രി

ഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പക്വതയുള്ള നായകനാണ് സഞ്ജുവെന്നും അദ്ദേഹത്തിന് എം എസ് ധോണിയുടെ സമാനമായ ഗുണങ്ങളുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. 2023 ഐ.പി.എല്ലില്‍ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രണ്ട് തവണയാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് കീഴടക്കിയത്. ഇതിനുപിന്നാലെയാണ് സഞ്ജുവിനെ പ്രശംസിച്ച് രവി ശാസ്ത്രി രംഗത്തെത്തിയത്.

സഞ്ജു വളരെ ശാന്തനാണ്. ധോണിയെപ്പോലെ ടീമിലെ മറ്റ് അംഗങ്ങളോട് നന്നായി ആശയ വിനിമയം നടത്താന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. വളരെ പക്വതയോടെയാണ് താരം നായക സ്ഥാനം കൈകാര്യം ചെയ്യുന്നത്. മൂന്നു സ്പിന്നർമാരെ കളത്തിലിറക്കി, എല്ലാവരെയും സമര്‍ഥമായി ഉപയോഗിക്കാന്‍ സഞ്ജുവിന് കഴിഞ്ഞു. അല്ലെങ്കില്‍ ഒരിക്കലും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് പോലൊരു ടീമിനെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. മികച്ച ബാറ്റിംഗ് തന്ത്രമാണ് സഞ്ജു പുറത്തെടുക്കുന്നത്- രവി ശാസ്ത്രി പറഞ്ഞു.

നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയങ്ങള്‍ നേടിയ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഒന്നാമതാണ്. അടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് രാജസ്ഥാന്‍റെ എതിരാളികള്‍.

Contact the author

Sports Desk

Recent Posts

National Desk 2 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 6 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 8 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 8 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 8 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 8 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More