ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞത് 437 പേര്
പാരിസ് : ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 437. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരണനിരക്കില്‍ കുറവാണ് രേഖപ്പെടിത്തുന്നത്. ക്രമാനുഗതമായ കുറവില്‍ ഏറ്റവും ചെറിയ മരണനിരക്കില്‍ നിന്നുള്ള വര്‍ദ്ധനവാണ് ഇന്ന് നടന്നത്. ഇന്നലെ 282, ഞായര്‍ -329, ശനി -389 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന മരണം. ഫ്രാന്‍സ് പതുക്കെ കൊറോണ വൈറസിനെ അതിജീവിക്കുന്ന ലക്ഷണമാണ് കാണിക്കുന്നത്.
രോഗീ വര്‍ദ്ധനവ് കുറയുന്നു
ഫ്രാന്‍സില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 23,293 ആയി.1.65,842 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി ,സ്പെയിന് എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയായിരുന്ന ഫ്രാന്‍സ് മൊത്തം മരണസംഖ്യയില്‍, സ്പെയിനിനൊപ്പം എത്തിനില്‍ക്കുകയാണ്.