ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയവര്‍ നീതിക്കായി തെരുവില്‍ നില്‍ക്കേണ്ടിവരുന്നത് വേദനിപ്പിക്കുന്നു- നീരജ് ചോപ്ര

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ജാവലിന്‍ ത്രോ താരവും ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്ര. കായികതാരങ്ങള്‍ നീതിക്കായി തെരുവില്‍ പ്രധിഷേധിക്കേണ്ടിവരുന്നത് വേദനയുണ്ടാക്കുന്നുവെന്നും നീതി ഉറപ്പാക്കാന്‍ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്നും നീരജ് ചോപ്ര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നീരജിന്റെ പ്രതികരണം. 'നമ്മുടെ കായികതാരങ്ങള്‍ നീതിതേടി തെരുവിലിറങ്ങേണ്ടിവന്നത് എന്നെ വേദനിപ്പിക്കുന്നു. നമ്മുടെ രാഷ്ട്രത്തെ പ്രതിനിധീകരിച്ച് രാജ്യത്തിന്റെ അഭിമാനമായവരാണ് അവര്‍. ഓരോ പൗരന്റെയും അഭിമാനം സംരക്ഷിക്കാന്‍ രാഷ്ട്രത്തിന് ബാധ്യതയുണ്ട്. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സുതാര്യമായ അന്വേഷണം വേണം. നീതി ഉറപ്പാക്കാന്‍ അധികൃതര്‍ ഇടപെടണം'- നീരജ് ചോപ്ര ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ക്രിക്കറ്റ് താരങ്ങള്‍ എന്തുകൊണ്ടാണ് സംസാരിക്കാത്തതെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ചോദിച്ചു. രാജ്യം മുഴുവന്‍ ക്രിക്കറ്റിനെ ആരാധിക്കുന്നുണ്ട്. ഒരു താരം പോലും വിഷയത്തില്‍ പ്രതികരിച്ചുകണ്ടില്ല. നിങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കണമെന്നല്ല പറയുന്നത്. പക്ഷെ കുറഞ്ഞപക്ഷം നിഷ്പക്ഷമായ സന്ദേശമെങ്കിലും നല്‍കാം. നീതി നടപ്പാക്കണമെന്നെങ്കിലും പറയാം. ക്രിക്കറ്റ്, ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ്, ബോക്‌സിംഗ് ആരുമാകട്ടെ. നിങ്ങള്‍ എന്തിനെയാണ് ഭയക്കുന്നതെന്ന് എനിക്കറിയില്ല. സ്‌പോണ്‍സര്‍ഷിപ്പുകളെയും ബ്രാന്‍ഡ് ഡീലുകളെയും അത് ബാധിക്കുമായിരിക്കും. ഞങ്ങള്‍ മെഡല്‍ നേടുമ്പോള്‍ അഭിനന്ദിക്കാന്‍ നിങ്ങളെല്ലാവരും ഉണ്ടാകാറുണ്ട്. ഇപ്പോഴെന്താണ് സംഭവിച്ചത്? രാജ്യത്തെ ഭരണസംവിധാനത്തെ അത്രത്തോളം ഭയമാണോ'- വിനേഷ് ഫോഗട്ട് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 18 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More