സാന്‍ഫ്രാന്‍സിസ്കോ: സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇനി മുതല്‍ ഒരു വാട്സ് ആപ്പ് അക്കൌണ്ട് 4 ഫോണുകളില്‍ ലോഗിന്‍ ചെയ്യാമെന്ന് മെറ്റ സി ഇ ഒ സുക്കര്‍ബര്‍ഗ് പറഞ്ഞു. വരും ദിവസങ്ങളില്‍ എല്ലാ ഉപയോക്താകള്‍ക്കും ഇത് ലഭ്യമാകുമെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഒരേ വാട്സാപ് അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഔട്ട് ചെയ്യാതെ തന്നെ ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും ചാറ്റുകള്‍ തുടരാനും സാധിക്കുമെന്നതാന് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
നിലവിൽ ഒരു അക്കൗണ്ട് ഒരു ഫോണിൽ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. വെബ്രൗസർ വഴിയോ കംപ്യൂട്ടർ വഴിയോ മാത്രമാണ് അതേ വാട്സാപ്പ് ഉപോഗിക്കാനാവുക. എന്നാല്‍ പുതിയ ഫീച്ചര്‍ അനുസരിച്ച് ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ഒടിപി വഴിയും അക്കൗണ്ട് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. വാട്സ് ആപ്പ് ദീർഘനേരം പ്രവർത്തന രഹിതമായാൽ സ്വയം ലോഗൗട്ടാകുമെന്നും സന്ദേശങ്ങൾ, കോളുകൾ എന്നിവയ്ക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ഉറപ്പാക്കിയതായും വാട്സ് ആപ്പ് അറിയിച്ചു.