എ ഐ പൌരാവകാശ ലംഘന സാധ്യത വര്‍ദ്ധിപ്പിക്കും, ബിസിനസ് തകര്‍ക്കും- താക്കീതുമായി അമേരിക്കന്‍ ഏജന്‍സികള്‍

വാഷിംഗ്‌ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ ഐ)ന്റെ ഭവിഷ്യത്തുകളെ കുറിച്ച് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കി അമേരിക്ക. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ മോശമായ ഉപയോഗം പൗരാവകാശ ലംഘനങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വാണിജ്യ പ്രവര്‍ത്തങ്ങളെ ദോഷകരമായി ബാധിക്കുമെന്നുമാണ് ജോ ബൈഡന്‍ ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്. ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ള എ ഐ ടൂളുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി, അവയുടെ ഉപയോഗത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക് യുഎസ്, യൂറോപ്യന്‍ റെഗുലേറ്റര്‍മാരെ പ്രേരിപ്പിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ് നല്‍കുന്ന സൂചന. 

പലതരത്തിലുള്ള സര്‍വീസുകള്‍ക്ക്  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ സഹായകമാണ് എന്ന വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങള്‍ യുഎസ് ഫെഡറല്‍ നിയമങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.  നവീകരണ അവകാശവാദങ്ങള്‍ നിയമലംഘനത്തിന് മറയാകരുതെന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അധ്യക്ഷ ലിന ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ സാങ്കേതികവിദ്യകള്‍ പൗരാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എവിയെയൊക്കെയാണെന്ന് കണ്ടെത്താന്‍ ടെക് മേഖലയിലെ വിസില്‍ബ്ലോവര്‍മാരെ ബന്ധപ്പെടാന്‍ ഉപഭോക്തൃ സാമ്പത്തിക സംരക്ഷണ ബ്യൂറോ ശ്രമിക്കുന്നുണ്ടെന്ന് കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ അറിയിച്ചു. വായ്പ, തൊഴില്‍, ഹൗസിംഗ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നത്, വൈകല്യങ്ങള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം വര്‍ദ്ധിപ്പിക്കുമെന്ന് കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ, നീതിന്യായ വകുപ്പിന്റെ പൗരാവകാശ യൂണിറ്റ്, ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ എന്നീ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. 

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ക്ക് എങ്ങനെ വഞ്ചനയെ ടര്‍ബോചാര്‍ജ് ചെയ്യാനും വിവേചനം ഓട്ടോമേറ്റ് ചെയ്യാനും കഴിയുമെന്ന ഭീഷണികളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാന്‍ നിയമ അധികാരികളുടെ മുഴുവന്‍ വ്യാപ്തിയും ഉപയോഗിക്കാന്‍ ഞങ്ങള്‍ മടിക്കില്ലെന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ വ്യക്തമാക്കി.  

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More