കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി. ദിദ്വിന കേരളാ സന്ദര്‍ശനത്തിനിടെ കാറിന്റെ ഡോറില്‍ തൂങ്ങി നിന്ന് യാത്ര ചെയ്തത് ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡ്രൈവറുടെ കാഴ്ച്ച മറയ്ക്കുംവിധം പൂക്കള്‍കൊണ്ട് ഗ്ലാസ് മറച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് ഡിജിപിക്കും മോട്ടോര്‍ വാഹനവകുപ്പിനും പ്രധാനമന്ത്രിക്കെതിരെ പരാതി നല്‍കിയത്. നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനെങ്കിലും പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനമുള്പ്പെടെയുളള പരിപാടികളില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ആദ്യത്തെ റോഡ് ഷോയില്‍ കേരളീയ വേഷത്തിലെത്തിയ മോദി ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിന്റെ ഡോര്‍ തുറന്നിട്ട് ഫൂട്ബോഡില് തൂങ്ങിനിന്നുമാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. തിരുവനന്തപുരത്തും ഇതേരീതിയിലായിരുന്നു നരേന്ദ്രമോദിയുടെ യാത്ര. ഇതിനെതിരെയാണ് ഇപ്പോള്‍ മോട്ടോര്‍വാഹന വകുപ്പിന് പരാതി ലഭിച്ചിരിക്കുന്നത്.