നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ഏപ്രില്‍ 24-ന് മലപ്പുറം വണ്ടൂരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയെ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിലൊരാളാണ് മാമുക്കോയ. നാടകരംഗത്തുനിന്നും മലയാളസിനിമയിലേക്കെത്തിയ മാമുക്കോയ കോഴിക്കോടന്‍ ഭാഷാ ശൈലിയെ ജനകീയനാക്കിയ നടന്‍കൂടിയാണ്. 

ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടെയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പളളിക്കണ്ടിയിലായിരുന്നു മാമുക്കോയ ജനിച്ചത്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ മരിച്ചതിനാല്‍ മുതിര്‍ന്ന സഹോദരന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. എം എം ഹൈസ്‌കൂളിലായിരുന്നു പഠനം. പഠനകാലത്തുതന്നെ സ്‌കൂളില്‍ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അഭിനയിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കല്ലായിയില്‍ മരം അളക്കുന്ന പണിക്ക് പോയി. പണിയോടൊപ്പം നാടകവും അദ്ദേഹം മുന്നോട്ടുകൊണ്ടുപോയിരുന്നു. കെടി മുഹമ്മദ്, എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുളള അരങ്ങേറ്റം. 1982-ല്‍ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട മിഴികളില്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ സ്‌നേഹമുളള സിംഹം എന്ന ചിത്രത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മനസുളളവര്‍ക്ക് സമാധാനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ ജി പൊതുവാള്‍, വെട്ടത്തിലെ രാമന്‍ കര്‍ത്ത, റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ തുടങ്ങിയ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ മാമുക്കോയ അവതരിപ്പിച്ചു.

പെരുമഴക്കാലം എന്ന ചിത്രത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004-ല്‍ കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ 2008-ല്‍ മികച്ച ഹാസ്യനടനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവരാണ് മക്കള്‍.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More