കരള്‍മാറ്റ ശസ്‍ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് ബാല; വീഡിയോ

കൊച്ചി: കരള്‍മാറ്റ ശസ്‍ത്രക്രിയയ്ക്ക് നടന്‍ ബാലയുടെ വീഡിയോ പങ്കുവെച്ച് ഭാര്യ എലിസബത്ത്. ആരോഗ്യവാനായി ഇരിക്കുന്ന ബാലയെയാണ് വീഡിയോയില്‍ കാണാനാവുക. എലിസബത്ത് പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തന്‍റെ ആദ്യ ഫോട്ടോ നടന്‍ ബാല തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഭാര്യ എലിസബത്തിനൊപ്പമുള്ള ഫോട്ടോയാണ് ബാല പങ്കുവെച്ചത്. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. 


മാര്‍ച്ച് മാസം ആദ്യയാഴ്ചയാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ആ സമയത്ത് ബാലയുടെ ആരോഗ്യ സ്ഥിതി മോശമാവുകയും തുടര്‍ന്ന് കരള്‍ മാറ്റിവെയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ആയിരുന്നു. അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല ബി​ഗ് സ്ക്രീനിൽ എത്തുന്നത്. നടൻ ബാലയുടെ ആദ്യ മലയാള ചിത്രം 'കളഭം' ആണ്. മമ്മൂട്ടിയോടൊപ്പം 'ബിഗ്‌ ബി'യില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 'പുതിയ മുഖം', 'അലക്സാണ്ടർ ദി ഗ്രേറ്റ്‌', 'ഹീറോ', 'വീരം' തുടങ്ങി നിരവധി സിനിമകളില്‍ ബാല പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More