പ്രധാനമന്ത്രിക്കെതിരെ ചാവേര്‍ ആക്രമണ ഭീഷണി: പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്യാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്തയച്ചയാളെ പോലീസ് പിടികൂടി. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. കുറ്റം സമ്മതിച്ച ഇയാളുടെ കയ്യക്ഷരവും കത്തിലെ കയ്യക്ഷരവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. 

എറണാകുളം നഗരത്തിലെ കലൂര്‍ സ്വദേശി എന്‍ ജെ ജോണിയുടെ പേരിലാണ് കത്ത് ലഭിച്ചത്. ഉടന്‍തന്നെ സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന പൊലീസും മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തനിക്ക് കത്തുമായി ബന്ധമില്ലെന്ന് എന്‍ ജെ ജോണി വ്യക്തമാക്കിയിരുന്നു. അതേസമയം കത്തിന് പിന്നില്‍ ആരാണ് എന്ന് തനിക്കറിയാമെന്നും ജോണി പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് അന്വേഷണം സേവ്യറിലേക്കെത്തിയത്. താന്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരമൊരു കത്ത് അയച്ചതെന്നും സേവ്യര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ വിലയിരുത്തിക്കൊണ്ടുള്ള ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടിലാണ് ഭീഷണിയുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇത് പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു കത്ത് ലഭിച്ചിട്ടും അത് പൊലീസിന് കൈമാറാന്‍ വൈകിച്ചു എന്ന ആരോപണം സുരേന്ദ്രനെതിരെ മാധ്യമങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More