നിരീശ്വരവാദികള്‍ക്കും ആഘോഷങ്ങള്‍ വേണം- ജാവേദ് അക്തര്‍

മുംബൈ: നിരീശ്വരവാദികള്‍ക്കും അവരുടേതായ ആഘോഷങ്ങള്‍ വേണമെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ഇക്കാര്യത്തെക്കുറിച്ച് താന്‍ കാര്യമായി ആലോചിക്കുന്നുണ്ടെന്നും അത്തരത്തിലുളള ആശയങ്ങള്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ പങ്കുവയ്ക്കണമെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യം മുഴുവന്‍ ഈദുല്‍ ഫിത്തറും അക്ഷയ തൃതീയയും ആഘോഷിക്കുന്ന ദിവസമാണ് നിരീശ്വരാവാദികളുടെ ആഘോഷത്തെക്കുറിച്ച് ട്വീറ്റുമായി ജാവേദ് അക്തര്‍ രംഗത്തെത്തിയിരിക്കുന്നത്. 

'നിരീശ്വരവാദികള്‍ വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും അവരുടേതായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിതെന്ന് തോന്നുന്നു. മറ്റ് മതങ്ങളുടെ ആഘോഷങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടല്ല, എല്ലാത്തരും വിശ്വാസികളെയും നമ്മുടെ സന്തോഷം പങ്കുവെക്കാന്‍ ക്ഷണിച്ചുകൊണ്ടുളള ആഘോഷങ്ങളെക്കുറിച്ചാണ് പറയുന്നത്. നിരീശ്വരവാദികളായ എന്റെ സുഹൃത്തുക്കള്‍ക്ക് അത്തരം ആഘോഷങ്ങളെപ്പറ്റി എന്തെങ്കിലും ആലോചനകളുണ്ടോ?- ജാവേദ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതാദ്യമായല്ല, ജാവേദ് അക്തര്‍ താന്‍ നിരീശ്വരവാദിയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്. 2020-ല്‍ താന്‍ എല്ലാത്തരം വിശ്വാസങ്ങള്‍ക്കും എതിരാണെന്നും ഒരു നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 10 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More