കണ്ണൂരിലെ മുസ്ലീം വിവാഹവീടുകളില്‍ സ്ത്രീകളെ അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതിയില്ല- എം വി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരിലെ മുസ്ലീം വിവാഹവീടുകളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം നല്‍കുന്നതെന്ന നടി നിഖിലാ വിമലിന്റെ പരാമര്‍ശത്തെ തളളി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മുസ്ലീം വിവാഹവീടുകളില്‍ സ്ത്രീകളെ അടുക്കള ഭാഗത്തിരുത്തുന്ന രീതിയില്ലെന്നും താന്‍ പങ്കെടുത്ത കല്യാണങ്ങളിലൊന്നും സ്ത്രീ-പുരുഷ വേര്‍തിരിവ് കണ്ടിട്ടില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നിഖിലാ വിമലിനെ വേട്ടയാടുന്നത് ശരിയല്ലെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'അവര്‍ക്ക് അങ്ങനെ ഒരു അനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ അത് പറഞ്ഞതാകും. ഞങ്ങളുടെ അനുഭവം മറിച്ചാണ്. മഹാഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. സ്ത്രീകള്‍ക്ക് പ്രത്യേകമായി ഒരിടത്ത് ഭക്ഷണം കഴിക്കാന്‍ സ്ഥലമുണ്ടാകും എന്നുമാത്രം. അത് കല്യാണത്തിന് ഒരുക്കുന്ന പന്തലില്‍ തന്നെയാകും. അല്ലാതെ അടുക്കള ഭാഗത്ത് ഭക്ഷണം നല്‍കുന്നത് ഞാന്‍ കണ്ടിട്ടില്ല'- എം വി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കണ്ണൂര്‍ ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവ് ഭാര്യയുടെ വീട്ടില്‍ പ്രത്യേക മണിയറയിലാണ് താമസിക്കേണ്ടതെന്നും അതില്‍ ഇപ്പോള്‍ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സമുദായത്തിലും അത്തരം ആചാരാനുഷ്ടാനങ്ങളുണ്ടെന്നും അവിടെയും കാലികമായ മാറ്റങ്ങളുണ്ടാവുകയാണ് ചെയ്തതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More