അതീഖ് അഹമ്മദിന്റെ ഭാര്യ ഷയിസ്ത പര്‍വീണിനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു

ഡല്‍ഹി: കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ ഭാര്യ ഷയിസ്ത പര്‍വീണിനെ യുപി പൊലീസ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. പൊലീസ് തിരയുന്ന ക്രിമിനലുകളുടെ പട്ടികയില്‍ ഷയിസ്തയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപാ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുളളത്. ഷയിസ്ത ഉമേഷ് പാല്‍ വധക്കേസില്‍ പ്രതിയാണെന്നും അതീഖ് ജയിലില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഭാര്യയാണെന്നുമാണ് യുപി പൊലീസ് പറയുന്നത്. 

ഷയിസ്തക്കെതിരെ കൊലപാതക, വഞ്ചനാക്കേസുള്‍പ്പെടെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. അതീഖ് അഹമ്മദിന്റെ കുടുംബത്തില്‍ ഇനി ഷയിസ്ത മാത്രമാണ് ജയിലിനുപുറത്തുളളത്. നാലുമക്കളെയും പൊലീസ് ജയിലിലടച്ചു. അസദ് മുഹമ്മദ് എന്ന മകനെ യുപി പൊലീസ് അടുത്തിടെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തിയിരുന്നു. അതീഖും കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഭാര്യയെയും പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊലീസ് കോണ്‍സ്റ്റബിള്‍ ആയ മുഹമ്മദ് ഹാറൂണ്‍ ആണ് ഷയിസ്ത പര്‍വീണിന്റെ പിതാവ്. 1996-ലാണ് അതീഖ് അഹമ്മദും ഷയിസ്തയും വിവാഹിതരായത്. ആദ്യകാലങ്ങളില്‍ വീട്ടമ്മയായി ജീവിച്ച ഷയീസ്തക്കെതിരെ 2009 മുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുതുടങ്ങി. 2021-ല്‍ അവര്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മില്‍ ചേര്‍ന്നു. ഈ വര്‍ഷം അവര്‍ ബിഎസ്പിയിലേക്ക് മാറി. മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അവര്‍ ബിഎസ്പിയിലേക്ക് പോയതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഉമേഷ്പാല്‍ കൊലക്കേസില്‍ പ്രതിയാകുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് അവരെ ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 21 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More