ഐ പി എല്ലില്‍ കന്നി വിക്കറ്റ്; മകനെ പ്രശംസിച്ച് സച്ചിന്‍

Web Desk 10 months ago

ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അർജുൻ ടെണ്ടുല്‍ക്കര്‍ ആദ്യമായി വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ പ്രശംസയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മകന്‍റെ പ്രകടനം ഡ്രസിംഗ് റൂമിലിരുന്ന് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് കാഴ്ചവെച്ചതെന്നും അവസാനം ടെണ്ടുല്‍ക്കറിന് ഐ പി എല്ലില്‍ കന്നി വിക്കറ്റ് ലഭിച്ചുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെ പുറത്താക്കിയാണ് 23കാരനായ അർജുൻ വിക്കറ്റ് നേടിയത്.

'മകന്‍റെ വിക്കറ്റ് നേട്ടം കാണുമ്പോള്‍ വളരെ സന്തോഷമായി. മുംബൈ ഇന്ത്യന്‍സിന്‍റെ മികച്ച പ്രകടനം കാണാന്‍ സാധിച്ചു. ബാറ്റിങ്ങിലും ബൌളിംങ്ങിലും കാമറൂണ്‍ ഗ്രീന്‍ അത്ഭുതപ്പെടുത്തി. തിലകും നന്നായി ബാറ്റ് ചെയ്തു. ഓരോ ദിവസം കഴിയുംതോറും ഐ പി എല്‍ കൂടുതല്‍ രസകരമായി വരികയാണ്‌. മികച്ച മുന്നേറ്റമാണ് ടീം കാഴ്ച്ചവെയ്ക്കുന്നത്. ഒടുവിൽ ടെണ്ടുൽക്കറിന് ഐ.പി.എല്ലിൽ കന്നി വിക്കറ്റ് ലഭിച്ചു'- സച്ചിന്‍ പറഞ്ഞു. 

സൺറൈസേഴ്സ് ഹൈദരാബാദിനെ അവരുടെ ഹോം ഗ്രൗണ്ടിൽ 14 റൺസിനു തകർത്താണ് മുംബൈ സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്.  ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ആറാം സ്ഥാനത്തേയ്ക്കു കയറി. ഹൈദരാബാദ് ഒൻപതാം സ്ഥാനത്താണ്.

Contact the author

Web Desk

Recent Posts

National Desk 2 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 6 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 8 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 8 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 8 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 8 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More