രജനികാന്തിന്‍റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ കഴിഞ്ഞു; 'ജയിലര്‍' ഉടന്‍ തിയേറ്ററിലേക്ക്

ചെന്നൈ: ജയിലര്‍ സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്ന് സംവിധായകന്‍ നെല്‍സന്‍ ദിലീപ് കുമാര്‍. രജനികാന്തിന്‍റെ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും സിനിമ അധികം വൈകാതെ തന്നെ തിയേറ്ററിലെത്തുമെന്നും സംവിധായകന്‍ പറഞ്ഞു. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നെല്‍സന്‍. വിജയ് നായകനായെത്തിയ 'ബീസ്റ്റി'ന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍.

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലറിൽ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു 'ജയിലറു'ടെ വേഷത്തിലാണ് രജനി എത്തുക. ലാലും രജനിയും നേർക്കുനേർ വരുന്ന ഒരു സംഘട്ടന രംഗവും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. 

'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. നെൽസൺ ദിലീപ് കുമാർ ആണ് സംവിധാനം. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. 'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More