മൂന്നുതവണ വിജയിച്ച ബാഗെപള്ളിയില്‍ ജെ ഡി യു പിന്തുണയോടെ മത്സരിച്ചുകയറാന്‍ സിപിഎം

ബംഗലുരു: മൂന്നു തവണ വിജയിച്ച കര്‍ണാടകയിലെ ബാഗെപള്ളി നിയമസഭാ മണ്ഡലത്തില്‍ വിജയ പ്രതീക്ഷയോടെ സിപിഎം. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ഇത്തവണ ജെ ഡി യു പിന്തുണ ലഭിച്ചതോടെ അരയും തലയും മുറുക്കി പ്രചാരണത്തിനിറങ്ങിയിരിക്കുകാണ് സിപിഎം പ്രവര്‍ത്തകര്‍.  ഇന്നലെ മണ്ഡലത്തില്‍ നടന്ന തെരഞ്ഞടുപ്പ് പൊതുയോഗം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഡോ. അനില്‍ കുമാറാണ് ബാഗെപള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥി. 

1983 മുതല്‍ സിപിഎം വിജയിക്കുകയും ശക്തമായ സാന്നിധ്യം നിലനിര്‍ത്തുകയും ചെയ്യുന്ന സംസ്ഥാന നിയമസഭാ മണ്ഡലമാണ് ബാഗെപ്പള്ളി. 1983-ല്‍ മുതിര്‍ന്ന നേതാവ് എ  വി അപ്പസാമിയിലൂടെയാണ് സിപിഎം ഈ സീറ്റ് പിടിച്ചെടുക്കുന്നത്. പിന്നീട് കൈവിട്ടുപോയ സീറ്റ് പിന്നീട് 1994- ല്‍ ജി വി ശ്രീരാമ  റെഡ്ഡിയിലൂടെ സിപിഎം തിരിച്ചുപിടിച്ചു. 2004-ലും ജി വി ശ്രീരാമ  റെഡ്ഡി വിജയം ആവര്‍ത്തിച്ചു. 

എന്നാല്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ജി വി ശ്രീരാമ  റെഡ്ഡിയെ കോണ്‍ഗ്രസിലെ എസ് എന്‍ സുബ്ബറെഡ്ഡി പതിനാലായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 65710 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി ജി വി ശ്രീരാമ  റെഡ്ഡി 51697 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ ജെ ഡി യു സ്ഥാനാര്‍ഥി 38302 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി 4140 വോട്ടുകളും നേടി. ഇത്തവണ ജെ ഡി യു സിപിഎമ്മിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഇത്തവണ ബാഗെപള്ളിയില്‍ നിന്ന് ജയിച്ചുകയറാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം. 

Contact the author

Web Desk

Recent Posts

Web Desk 1 hour ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More