കെ സി ജോസഫിനെതിരായ പരാമര്‍ശം: കെ സുധാകരനെതിരെ കെ മുരളീധരനും കെ സി ജോസഫും

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ സി ജോസഫിനെതിരായ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനക്കെതിരെ കെ മുരളീധരന്‍ എം പിയും കെ സി ജോസഫും രംഗത്ത്. ബിജെപി നേതാക്കള്‍ വ്യാപകമായി ക്രിസ്തീയ പുരോഹിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഘട്ടത്തില്‍ കെ പി സി പ്രസിഡന്‍റ് കെ സുധാകരന്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പാപ്ലാനിയെ കണ്ടത് നല്ല കാര്യമായാണ് കാണുന്നത് എന്ന് പറഞ്ഞ മുരളീധരന്‍ പക്ഷെ കെ സി ജോസഫിനെതിരെ സുധാകരന്‍ നടത്തിയ പ്രസ്താവന ശരിയല്ലെന്ന് തുറന്നടിച്ചു.

പരസ്യപ്രസ്താവനകള്‍ നടത്തരുത് എന്ന് പാര്‍ട്ടി നേതാക്കളെ താക്കീത് ചെയ്യുന്ന കെ പി സി പ്രസിഡന്‍റ് കെ സുധാകരന്‍ കെ സി ജോസഫ് പാര്‍ട്ടിക്ക് നല്‍കിയ കത്തിനെതിരെ പരസ്യമായി പ്രതികരിച്ചത് ശരിയായ നടപടിയല്ല. പാര്‍ട്ടി രാഷ്ട്രീയ കാര്യ സമിതി അടുത്ത ദിവസം ചേരാനിരിക്കുകയാണ്. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ കെ സുധാകരന് അവിടെ പറയാവുന്നതായിരുന്നുവെന്നും കെ മുരളീധരന്‍ എം പി പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

തന്റെ അഭിപ്രായം അപക്വമാണ് എന്ന് കെ പി സി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞതിന്റെ സാഹചര്യം എന്താണ് എന്ന് അറിയില്ല എന്നായിരുന്നു കെ സി ജോസഫിന്റെ പ്രതികരണം. അപക്വമായ ഒരു പ്രതികരണവും താന്‍ നടത്തിയിട്ടില്ല. ബിജെപി ക്രിസ്ത്യന്‍ സമൂഹത്തോടുള്ള അവരുടെ നിലപാട് മാറ്റിയ സാഹചര്യത്തില്‍ അവരുമായി ബന്ധം പുലര്‍ത്തണം എന്നാണ് താന്‍ ഉദ്ദേശിച്ചത്. രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേര്‍ക്കണമെന്ന് പറഞ്ഞതില്‍ എന്താണ് കുഴപ്പം എന്ന് മനസ്സിലാകുന്നില്ല. ഈ അഭിപ്രായം മുന്‍ കെ പി സി സി പ്രസിഡന്‍റുമാരായ രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും നേരത്തെ ഉന്നയിച്ചതാണ് എന്നും കെ സി ജോസഫ്  കൂട്ടിച്ചേര്‍ത്തു.  

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More