കൊവിഡ്-19 കഴിഞ്ഞ 48 മണിക്കൂറിലെ കണക്കുകള്‍ ആശ്വാസം നല്‍കുന്നത്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 4,614 പേര്‍ 

കൊവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 4614 പേരാണ്. ഇന്നലത്തെതില്‍ നിന്ന് 913 ന്റെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലത്തെ (തിങ്കള്‍) മരണനിരക്ക് 3699 ആയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെയും ഇന്നുമായി രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുന്‍പുള്ള രണ്ടുദിവസങ്ങളിലായി 5,800 നും 6,000 നുമിടയിലായിരുന്നു ലോകത്താകെ ദിനംപ്രതിയുള്ള മരണനിരക്ക്. ഇതില്‍ നിന്ന് ഏകദേശം പകുതിയോളമെത്തുന്ന കുറവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഇന്ന് അല്പം കൂടുതലാണെങ്കിലും മുന്‍ ദിവസങ്ങളിലെ മരണനിരക്കിലേക്ക് ഉയരാതിരുന്നത് ആശ്വാസകരമാണ്. ഇത് തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാല്‍ ഇന്നത്തെ ഈ നിരക്കില്‍ വരും ദിവസങ്ങളില്‍ ഉയര്‍ച്ചതാഴ്ചകള്‍ വരാമെന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലെ ഡാറ്റ വിശകലനം ചെയ്യുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക. നിലവില്‍ ലോകത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 2,11,60 ആയി. 56,300 പേര്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രോഗികളുടെ വര്‍ദ്ധനവ് എഴുപതിനായിരത്തിലധികം 

 കഴിഞ്ഞ 24 മണിക്കൂറിനകം ലോകത്താകെ 70,041 പേരിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് രോഗികളുടെ എണ്ണം 30 ലക്ഷത്തി അറുപത്തിനാലായിരത്തി എണ്ണൂറ്റി മുപ്പത്തിയെഴായി. ഇതില്‍ തന്നെ രോഗമുക്തി നേടിയ ഒന്‍പതു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി മുന്നൂറ്റി തോ തൊണ്ണൂറ്റിയേഴു പേരെ കിഴിച്ചാല്‍ 19 ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ രോഗീവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉണ്ടായ മരണനിരക്കിലെ കുറവ് എത്ര വലുതാണ്‌ എന്ന് മനസ്സിലാക്കാന്‍ കഴിയൂ.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More