ബാംഗ്ലൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തന്‍റെ ഹൃദയവും ആത്മാവുമുണ്ടെന്ന് ഋഷഭ് പന്ത്. ബെംഗളൂരുവില്‍ ആര്‍സിബിക്ക് എതിരായ മത്സരത്തിന് മുമ്പ് അക്‌സര്‍ പട്ടേല്‍ അടക്കമുള്ള താരങ്ങളുമായി താന്‍ സംസാരിച്ചുവെന്നും ഋഷഭ് പന്ത് പറഞ്ഞു. ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും ടീമിനൊപ്പമുണ്ടാവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ടീമിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പോവാന്‍ കൂടിയാണ് ബെംഗളൂരുവിലെത്തിയതെന്നും ഋഷഭ് പന്ത് പറഞ്ഞു.
വാഹനാപകടത്തില്‍ പരിക്കേറ് ചികിത്സയില്‍ കഴിയുകയാണ് ഋഷഭ് പന്ത്. താരത്തിന്‍റെ അഭാവത്തില്‍ ഐ പി എല്‍ മത്സരത്തില്‍ ഇതുവരെ കളിച്ച എല്ലാ മത്സരത്തിലും ഡല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെടുകയാണുണ്ടായത്. ക്യാപിറ്റല്‍സിന്‍റെ ആദ്യ ഹോം മത്സരം കാണാന്‍ റിഷഭ് പന്ത് ദില്ലി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
ഡിസംബർ 30-നാണ് ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ കാല്‍ പാദത്തിനും ഉപ്പൂറ്റിക്കുമാണ് സാരമായ പരിക്ക് സംഭവിച്ചത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഋഷഭ് പന്ത് ഉറങ്ങി പോയതാണ് അപകടകാരണം.